റോയൽ കപ്പ് സീസൺ 3 വിന്നേഴ്സ് ട്രോഫി പ്രകാശനം ചെയ്തു.

റിയാദ്: യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന റോയൽ കപ്പ് സീസൺ 3  വിന്നേഴ്സ് ട്രോഫി കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദ് പ്രസിഡന്റ് ഷാബിൻ പ്രകാശനം ചെയ്തു.
സിയാൻ ബെസ്റ്റ് കാർഗോ, റാഫി എയ്ദാർ ഹോളിഡേയ്സ്, സഹൽ T & H , KCA സെക്രട്ടറി ഷഹ്ദാൻ, അബ്ദുൽ കരീം യൂത്ത് ഇന്ത്യ ഫുട്ബാൾ ടീം മാനേജർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ടൂർണ്ണമെന്റ് ഫിക്സ്ചർ, ടൂർണ്ണമെന്റ് റൂൾസ് ആന്റ് റെഗുലേഷൻ എന്നിവയും വേദിയിൽ പ്രഖ്യാപിച്ചു.

യൂണിവേഴ്സൽ ഹെവി എക്യുപ്മെന്റ്, സറാ സ്പൈർ പാർട്സ്, റൈസ് ബൗൾ റെസ്റ്റോറന്റ്, പാരഗൺ ഗ്രൂപ്പ് , റാഹത്ത് റെസ്റ്റോറന്റ് എന്നീ പ്രധാന പ്രായോജകരുടെ പ്രതിനിധികളും, ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന പതിനാറു ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. അഷ്ഫാഖ് കക്കോടി സ്വാഗതവും ഫൈസൽ കൊല്ലം നന്ദിയും പറഞ്ഞു.
റിഷാദ് എളമരം ആങ്കറിംങ്ങ് നിർവ്വഹിച്ചു.
അൻസീം ബഷീർ,മുഹ്സിൻ അയ്യാടൻ, എ.കെ ഷഫീഖ് എന്നിവർ നേതൃത്വം നൽകി. മത്സരങ്ങൾ യഥാക്രമം ഒക്ടോബർ ആറ്, പതിനാൽ തിയ്യതിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news