ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി 100 ദിവസം പിന്നിട്ട ഭാരത് ജോഡോ യാത്രക്ക് ഐക്യ ദാർഢ്യ പ്രഖ്യാപിച്ചു നടത്തിയ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുക ആയിരുന്നു സി ആർ മഹേഷ് MLA.
തമിഴ്നാട് ,കേരളം, കർണ്ണാടക ,ആന്ധ്രപ്രദേശ്, തെലുങ്കാന മഹാരാഷ്ട്ര, മധ്യപ്രദേശും കടന്ന് 100-ാം ദിവസമായ ഇന്ന് രാജസ്ഥാനിലൂടെ രാഹുൽ എന്ന മഹാ മനുഷ്യൻ ജൈത്ര യാത്ര തുടരുമ്പോൾ ….
രാജ്യത്തെ വിഭജിക്കുവാൻ വേണ്ടി സംഘപരിവാർ ശക്തികൾ അധികാരത്തിൻ്റെ വഴികളിലൂടെ പണമൊഴുക്കി കൊണ്ട് തന്നെ വിദ്വേഷവും, മതഭ്രാന്തും പാവപെട്ട ജനങ്ങളുടെ മനസുകളിലേക്ക് കുത്തി നിറക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കാനും, ബിജെപിയുടെ ജനദ്രോഹ നടപടികൾക്ക് എതിരെ മനുഷ്യ മഹാസാഗരങ്ങൾ തീർത്ത് എതിർത്ത് നിന്ന് പോരാടാൻ രാഹുൽ ഗാന്ധിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും മാത്രമെ സാധിക്കു എന്ന് തെളിയിച്ചിരിക്കുകയാണ് ഭാരത് ജോഡോ യാത്ര എന്നും സി ആർ മഹേഷ് MLA തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ച യോയം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്,ഷംനാദ് കരുനാഗപ്പള്ളി,നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ധിക്ക് കല്ലുപറമ്പൻ, ജില്ലാ കമ്മിറ്റി നേതാക്കന്മാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുരേഷ് ശങ്കർ, സലീം അർത്തിയിൽ,നാസർ ലേയ്സ്, ഷഫീഖ് പുരകുന്നിൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘു നാഥ് പറശനികടവ് സ്വാഗതവും യഹിയ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.