ഒമാനിൽ ‘എക്സിറ്റ് പദ്ധതി’ ജൂൺ 30 വരെ നീട്ടി

ഒമാൻ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി 2021 ജൂൺ 30 വരെ നീട്ടി. മതിയായ രേഖകളില്ലാതെ ഒമാനിൽ  കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം  വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ ‘എക്സിറ്റ് പദ്ധതി’ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയായിരുന്നു. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്

spot_img

Related Articles

Latest news