കൊച്ചിയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; കൊല്ലപ്പെട്ടത് ലാസര്‍ കൊലക്കേസിലെ പ്രതി

കൊച്ചി: കൊച്ചി പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ലാല്‍ജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്.കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. 2021ല്‍ കുമ്ബളങ്ങിയില്‍ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രതിക്കായി തിരച്ചില്‍ തുടങ്ങി. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്.

spot_img

Related Articles

Latest news