യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല,പകരം രാജ്യസഭ സീറ്റ്,16 സീറ്റില്‍ കോണ്‍ഗ്രസ്സും, രണ്ട് സീറ്റിൽ ലീഗും, ഓരോ സീറ്റു വീതം കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും മല്‍സരിക്കും

തിരുവനന്തപുരം: മുസ്ലിം ലീഗിന് ലോക്സഭയിലേക്ക് മൂന്നാം സീറ്റില്ല. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി വി ഡി സതീശൻ പറഞ്ഞു.16 സീറ്റില്‍ കോണ്‍ഗ്രസ്സും ലീഗ് രണ്ട് സീറ്റിലും മല്‍സരിക്കും. കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും ഓരോ സീറ്റിലും മല്‍സരിക്കും.

അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോണ്‍ഗ്രസിനായിരിക്കും. അതാണ് ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയില്‍ കോണ്‍ഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോണ്‍ഗ്രസ്സ് സീറ്റ് ചർച്ചകള്‍ ഉടൻ തീരും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

spot_img

Related Articles

Latest news