റിയാദിൽ ഓണപ്പൂക്കാലം തീർത്ത് ഒഐസിസി; ‘ഒരുമ 2026’ പ്രവാസി മലയാളികളുടെ സാംസ്കാരിക മഹാസംഗമമായി.

റിയാദ്: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനത് സാംസ്കാരിക പാരമ്പര്യവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരേ വേദിയിൽ അണിനിരത്തി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുമ 2026’ ശ്രദ്ധേയമായി. മാർക്ക് ആന്റ് സേവ് ഫ്ലമിംഗോ മാളിൽ നടന്ന ആഘോഷത്തിൽ ആയിരക്കണക്കിന് പ്രവാസി മലയാളികൾ പങ്കെടുത്തു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയുടെ വരവോടെയാണ് ആഘോഷത്തിന് ഉത്സവച്ഛായ പകർന്നത്. ഗാനമേള, തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസ്, വിവിധ നൃത്താവിഷ്കാരങ്ങൾ എന്നിവ അരങ്ങേറിയതോടെ വേദി പൂർണമായും കേരളീയ ഉത്സവാന്തരീക്ഷത്തിലായി.

പാലക്കാട് ലോക്സഭാ മണ്ഡലം അംഗം വി.കെ. ശ്രീകണ്ഠൻ എം.പി. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.

എൻ.ആർ.കെ ചെയർമാൻ സുരേന്ദ്രൻ കൂട്ടായി,ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റഹ്മാൻ മുനമ്പത്ത്, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്, അമീർ പട്ടണത്ത്, സെയ്ഫ് കായംകുളം, അബ്ദുൽ കരീം കൊടുവള്ളി, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, മൃദുല വിനീഷ്, ശിഹാബ് പാലക്കാട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

ഷാജി സോന, മാള മുഹിയിദ്ധീൻ, അസ്ക്കർ കണ്ണൂർ,അഡ്വ: എൽ.കെ അജിത്ത്, ഹക്കീം പട്ടാമ്പി, അഷ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, എന്നിവർ വേദിയിൽ സന്നിഹിതരായി

ചടങ്ങിൽ വിശിഷ്ടാതിഥിയായ വി.കെ. ശ്രീകണ്ഠൻ എം.പിക്കുള്ള ആദരഫലകം ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം യഹിയാ കൊടുങ്ങല്ലൂർ സമ്മാനിച്ചു. പാലക്കാട് റെഡിമെയ്ഡ്സ് മാനേജിംഗ് ഡയറക്ടർ ഷാജി മുല്ലപ്പള്ളി, അൽ ശിഫ മെഡിക്കൽ സർവ്വീസ് ഡോ: മുഹമ്മദ് ഇദ്രീസ്, മാർക്ക് ആന്റ് സേവ് ജനറൽ മാനേജർ മുസ്തഫ, ഇൻചാന്റർ, യാർഡ്ലി മാനേജർ സിയാദ് എന്നിവരടക്കം
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രത്യേക പുരസ്ക്കാരവും ചടങ്ങിൽ എംപി സമ്മാനിച്ചു.

ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു മാവേലിയുടെ വരവ്. അഖിനാസ് കരുനാഗപ്പള്ളി മാവേലിയുടെ വേഷത്തിലെത്തി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സാബു കല്ലേ ഭാഗം, ഷരീഫലി, സ്റ്റാൻലി സീമോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളവും ആഘോഷത്തിന് കേരളീയ തനിമ നൽകി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളായി പ്രവർത്തിച്ചു. അബ്ദുള്ള വല്ലാഞ്ചിറ,അലി ആലുവ, നാസർ വലപ്പാട്, ഷാജി മഠത്തിൽ, ബാബുകുട്ടി പത്തനംതിട്ട,സന്തോഷ് കണ്ണൂർ, ഷമീർ മാളിയേക്കൽ, ഷിജോ വയനാട്, വിൻസന്റ് തിരുവനന്തപുരം, നസീർ ഹനീഫ, ഒമർ ഷരീഫ്, ഷബീർ വരിക്കാപ്പള്ളി, ഷിജു കോട്ടയം എന്നിവർ നേതൃത്വം നൽകി.

ആഘോഷത്തിനെത്തിയവർക്കായി ഭക്ഷണ വിതരണത്തിനും വിപുലമായ സംവിധാനമാണ് ഒരുക്കിയത്.
ജോസഫ് കോട്ടയം, ബിബിൻ ജെൻസിൻ,അജിത്ത്,ഷിജു കോട്ടയം, റിയാസ് തേനൂർ,മജീദ് മൈത്രി, മുഹമ്മദ് നിസാർ കൊല്ലം, ഷംസീർ കൊല്ലം, ജെയ്ൻ, റെജി മാത്യു, മുഹമ്മദ് ഖാൻ, നന്ദകുമാർ,റിജോ ഡൊമിനിക്ക്, സക്കീർ കലൂർ, ജോബി ജോർജ്ജ്, നാസർ ആലുവ, അജിത്ത് ചെറുവട്ടൂർ, സലാം ബത്തൂക്ക്, ജാഫർ ഖാൻ, ഷഹീർ പത്തിരിപ്പാലം, നിഹാസ്, റഫീഖ് പട്ടാമ്പി, രാജേഷ് ഉണ്ണിയാടൻ, ഇബ്രാഹിം, ഔസേപ്പ്, പ്രഭാകരൻ, വിനീഷ് ഒതായി, ഇസ്മായിൽ, സൈജു തുവ്വൂർ,വഹീഹ് വാഴക്കാട്, മുത്തു പാണ്ടിക്കാട്, റഫീഖ് കൊടിഞ്ഞി, നജീബ് ആക്കോട്, സുജിത്ത് കണ്ണൂർ, ഷഫീഖ്, ജലീൽ, മണികണ്ഠൻ, ബിന്നി ഇടുക്കി, നിഷാദ് ഈസ, ജിൻസ് ഇടുക്കി, നൗഷാദ്,വർഗീസ് ബേബി, ഷൈജു നമ്പലശേരിൽ, അനീസ്, കാർത്തികപള്ളി, ഹാഷിം ആലപ്പുഴ, ഷെമീർ ചെങ്ങനൂർ, ജോമോൻ ഓണംപ്പള്ളിൽ, അഷ്‌റഫ്‌ കായംകുളം, സമദ് വയനാട്, റിയാസ് ആസാദ് കോഴിക്കോട് തുടങ്ങി നിരവധി പ്രവർത്തകർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

തുടർന്ന് അൽത്താഫ് കാലിക്കറ്റ് നേതൃത്വം നൽകിയ ഗാനമേള ആഘോഷത്തിന് സംഗീതത്തിന്റെ നിറം പകർന്നു. രഷ്മി വിനോദ് ചിട്ടപ്പെടുത്തിയ വൈദേഹി നൃത്തവിദ്യാലയത്തിന്റെ തിരുവാതിരയും ഗ്രൂപ്പ് ഡാൻസും ശ്രദ്ധേയമായി. സ്വാതി ആദർശ് സംവിധാനം ചെയ്ത ആരവി ഡാൻസ് അക്കാഡമിയുടെ ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി. ടുഡേയ്സ് റിയാദ് ടീമിന്റെ വിവിധ നൃത്താവിഷ്കാരങ്ങളും സാൻഡ്രിൻ ലിൻസു സന്തോഷിന്റെ ഗിറ്റാർ ഫ്യൂഷനും സദസ്സിന്റെ കൈയടി നേടി.

ഉമ്മർ അലി, ലിൻസു സന്തോഷ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. നാസർ മാവൂർ, മുഹമ്മദ് ഖാൻ, ടോം സി മാത്യു, ഡൊമിനിക് സാവിയോ, നാസർ ലെയ്സ്, ജംഷീദ് തുവ്വൂർ,മൊയ്തീൻ പാലക്കാട്, അൻസാർ വർക്കല, സൈനുദ്ധീൻ വല്ലപ്പുഴ, ഹരീന്ദ്രൻ കണ്ണൂർ, അലക്സ് കൊട്ടാരക്കര, ഷറഫു ചിറ്റൻ, സോണി പാറക്കൽ, ഷംസീർ പാലക്കാട് തുടങ്ങിയവർ വിവിധ കലാപരിപാടി അവതരിപ്പിച്ചവർക്കുള്ള സമ്മാനങ്ങൾ നൽകി.

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ഓണത്തിന്റെ ഓർമ്മകളും കേരളീയ കലാരൂപങ്ങളും സൗഹൃദവും ഒരുമയും പങ്കുവെക്കാൻ ആയിരങ്ങളെ ഒരുമിപ്പിച്ച ‘ഒരുമ 2026’, റിയാദിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയുടെ ശ്രദ്ധേയമായ വേദിയായി.

spot_img

Related Articles

Latest news