ന്യൂഡല്‍ഹി: പുതിയ മാസം തുടങ്ങുന്ന നാളെ മുതല്‍ സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടാവുക.
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥ, ഗാര്‍ഹിക സിലിണ്ടര്‍ വില, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി നിരവധി രംഗങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം വ്യവസ്ഥ
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അക്കൗണ്ട് ഉടമ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് നാളെ മുതല്‍ മാറ്റം വരുന്നത്. സുരക്ഷ കണക്കിലെടുത്ത് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നടപ്പാക്കിയത് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് വേണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോഴാണ് ഡിസംബര്‍ ഒന്നുമുതല്‍ വണ്‍ ടൈം പാസ് വേര്‍ഡ് നിര്‍ബന്ധമാക്കിയത്.
അക്കൗണ്ടുടമ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്ബോള്‍ തന്നെ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറിലേക്കാണ് ഒടിപി എത്തുക. ഒടിപി നല്‍കിയ ശേഷമാണ് എടിഎം പിന്‍ ആവശ്യപ്പെടുക. പിന്‍ നമ്ബര്‍ നല്‍കിയ ശേഷം ഇടപാട് നടത്താന്‍ കഴിയുംവിധമാണ് പിഎന്‍ബി എടിഎമ്മുകളില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഒറ്റത്തവണയായി പതിനായിരം രൂപയിലധികം പിന്‍വലിക്കാന്‍ ശ്രമിക്കുമ്ബോഴാണ് സുരക്ഷയുടെ ഭാഗമായി ഒടിപി സംവിധാനം ഒരുക്കിയത്.