പ്രവാസികളെ അന്യവൽക്കരിച്ച സർക്കാരിനെ താഴെയിറക്കുക. കെ.എം സി സി

കോഴിക്കോട് : കോവിഡ് മഹാമാരി തുടങ്ങിയത് മുതൽ ദുരിതത്തിലായ പ്രവാസി സമൂഹത്തെ ഒറ്റപ്പെടുത്തുകയും ,രോഗ വാഹകർ എന്ന് മുദ്ര കുത്തി അന്യവൽക്കരിക്കുകയും ചെയ്ത പിണറായി സർക്കാറിനെ താഴെയിറക്കാനുള്ള അവസരം പ്രവാസികളും അവരുടെ കുടുംബങ്ങളും ഉപയോഗപ്പെടുത്തണമെന്ന് യു.എ ഇ കെ.എം.സി നേതാക്കൾ ആഹ്വാനം ചെയ്തു. തൊഴിൽ നഷ്ടപ്പെട്ട്  പ്രതിസന്ധിയിലായ ഹതഭാഗ്യരെ ചേർത്ത് നിർത്തുന്നതിന് പകരം പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു സർക്കാർ .

 ലോക് ഡൗൺ കാലത്ത് യാത്രാ വിലക്കിനെ തുടർന്ന് വിദേശത്ത് ഒറ്റപ്പെട്ടു പോയവരെ തിരികെയെത്തിക്കാൻ സന്നദ്ധ സംഘടനകൾ നൂറുകണക്കിന് വിമാനങ്ങൾ ചാർട്ട് ചെയ്തപ്പോൾ നോക്കു കുത്തിയായി നിൽക്കുകയാണ് നോർക്ക ചെയ്തത്. തിരികെയെത്തിയവർക്ക് താൽക്കാലിക സമാശ്വാസമായി 5000 വാഗ്ദാനം ചെയ്തത് പകുതിയോളം അപേക്ഷകർക്ക് എനിയും ലഭ്യമായിട്ടില്ല .ദുബായിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആറു മാസത്തെ ശംബള മെന്നതും സ്വാഹയാണ്. ബേങ്കിൽ നിന്നും ലോണെടുക്കാനുള്ള ഇടനിലക്കാരൻ്റെ റോളാണ് നോർക്ക നിർവ്വഹിക്കുന്നതെന്ന് എന്തെങ്കിലും സംരംഭവുമായി പ്രസ്തുത വകുപ്പിനെ സമീപിക്കുന്നവർക്ക് ബോധ്യമാവും  ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ  കടന്നു പോയപ്പോളും തികഞ്ഞ നിഷേദാത്മക സമീപനമാണ് എൽ ഡി എഫ് സർക്കാറിൽ നിന്നും പ്രവാസികൾക്ക് നേരിടേണ്ടി വന്നതെന്നും , അതിനാൽ ആറാം തിയ്യതി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതു സർക്കാറിനെ പരാജയപ്പെടുത്താൻ  യു.ഡി എഫ്  സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത്  ഒരോ പ്രവാസിയും തങ്ങളുടെ പ്രതിഷേദം രേഖപ്പെടുത്തണമെന്നും യു.എ. ഇ കെ.എം സി സി ജ.സെക്രട്ടറി അൻവർ നഹ, സഹ ഭാരവാഹികളായ സൂപ്പി പാതിരിപ്പറ്റ ,പി.കെ. കരിം ,ഹുസൈനാർ ഹാജി എSച്ചാക്കൈ ,അബു ചിറക്കൽ ,മുസ്തഫ മുട്ടുങ്ങൽ എന്നിവർ അഭ്യർത്ഥിച്ചു

spot_img

Related Articles

Latest news