ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ അനുവദിച്ചു

കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂരിന് വിസ അനുദവിച്ചതോടെ പാക്കിസ്ഥാനിലെത്തി. പാക്കിസ്ഥാനിൽ ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം സർവസ്തുതിയും അല്ലാഹുവിനാണെന്നും പാകിസ്താനിലെത്തിയെന്നും അദ്ദേഹം കുറിച്ചു. പാക്കിസ്ഥാൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചത്. പാകിസ്താന്റെ അനുമതി ലഭിച്ചതോടെ ഇനി അദ്ദേഹം ഇറാനിലേക്ക് നടക്കും.

spot_img

Related Articles

Latest news