പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ആപ്പീസിൽ കയറി ഇറങ്ങുന്നവർക്കു ആശ്വാസം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്‌ അപേക്ഷ ഫീസും ഏകീകരിച്ചു.

കണ്ണൂർ :സംസ്ഥാനത്തു ള്ള മുഴുവൻ കെട്ടിട ഉടമകൾക്കു പ്രശ്നം പരിഹാരം കേരള മുനിസിപ്പാലിറ്റി അനധികൃത കെട്ടിട ക്രമവൽ കരണ ചട്ടം 2023,.കേരള പഞ്ചായത്ത്‌ അനധികൃത കെട്ടിട ക്രമവത്കരണ ചട്ടം 2023 എന്നിവ നിലവിൽ വന്നു.2019 നവംബർ നവംബർ 7ന് മുൻപ് നിർമാണം ആരംഭിച്ചതോ, പണി പൂർത്തി ആക്കിയതോ ആയ അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാം

തദ്ദേശ സെക്രെട്ടറിക്കു അപേക്ഷ നൽകാം.നിശ്ചിത ഫോറ ത്തിലുള്ള അപേക്ഷയും, കെട്ടിടത്തിന്റെ പ്ലാനും, മറ്റു അനുബന്ധ രേഖകളും തദ്ദേശ സ്ഥാപന സെക്രട്ടറിക് നൽകണം, ഫീസും ഒടുക്കണം. ഇതു ജില്ലാ തല ക്രമവത്കരണ കമ്മിറ്റി പരിശോധന നടത്തി തീരുമാനമെടുക്കും. തീരുമാനത്തിൽ ആക്ഷേപമുള്ളവർക്കു സംസ്ഥാന അപ്പീൽ കമ്മിറ്റിയെ സമീപിക്കാം

അപേക്ഷ ഫീസ്

100 ചതുരശ്ര മീറ്റർ = ഫീസ് ഇല്ല.
100 മുതൽ 200 വരെ : 1000 രൂപ
200 മുതൽ 500 വരെ : 3500 രൂപ
500 മുതൽ 1000 വരെ :5000 രൂപ
1000 ചതുരശ്ര മീറ്റർ മുകളിൽ : 10000 രൂപ (ആയിരത്തിനു മുകളിൽ ഓരോ ചതുരശ്ര മീറ്ററിനും 50/= രൂപ വീതം അധികം നൽകണം 

spot_img

Related Articles

Latest news