ഒ.ഐ.സി.സി കുടുംബോത്സവം ഫെബ്രുവരി 22 -ന്: അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥി

റിയാദ്: കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി കുടുംബോത്സവം 2024 ഫെബ്രുവരി 22- വ്യാഴായ്ച വൈകിട്ട് 04.ന് എക്സിറ്റ് 18-ലെ അൽ വലീദ് ഇസ്ത്തറാഹിൽ വെച്ച് നടത്തും. ചടങ്ങിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി റിയാദിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമാകുന്നതിനായി ജില്ലയിലെ മുഴുവൻ ഒ.ഐ.സി.സി പ്രവർത്തകരും, കോൺഗ്രസ് അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news