ചൂടുകാലത്ത് ശരീരത്തിന് തണുപ്പേകാൻ പഴങ്കഞ്ഞി സൂപ്പറാണ്. ഒരു രാത്രി മുഴുവൻ (ഏകദേശം 12 മണിക്കൂർ) വെള്ളത്തില്‍ കിടക്കുന്ന ചോറില്‍ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയണ്‍ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർധിപ്പിക്കുന്നു.100 ഗ്രാം ചോറില്‍ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയണ്‍ 73.91 മില്ലീഗ്രാമായി കൂടുന്നു. എല്ലുകളുടെ ബലം വർധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളില്‍ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്നും ധാരാളമായി ലഭിക്കുന്നു.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളക് / കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നല്‍കുന്ന ഭക്ഷണം വേറെയില്ല. തയാറാക്കാം
പഴങ്കഞ്ഞി ഉണ്ടാക്കാൻ തലേദിവസം വൈകിട്ട് വെച്ച കുത്തരി ചോറില്‍, ചൂടാറി കഴിയുമ്ബോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വയ്ക്കുക (ഈ രീതിയില്‍ ഫ്രിജില്‍ വയ്‌ക്കേണ്ട ആവശ്യമില്ല) പിറ്റേ ദിവസം ചോറില്‍ തൈരും, കാന്താരി മുളകും, ചെറിയ ഉള്ളിയും കൂട്ടി കുഴച്ചു കഴിക്കാം. ഇതിനൊപ്പം മുളക് ചുട്ടരച്ച ചമ്മന്തിയും ഉപ്പിലിട്ടതോ മുളകില്ലിട്ടതോ ആയ മാങ്ങാ, നാരങ്ങ, നെല്ലിക്ക അച്ചാറും, ചുട്ട പപ്പടവും കൂട്ടാം. പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേർത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്.