സുധാകരനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടി ഉണ്ടാകില്ല: മമ്പറം ദിവാകരന്‍

കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് മുതിര്‍ന്ന നേതാവ് മമ്പറം ദിവാകരന്‍. പാര്‍ടിയെ രക്ഷിക്കാന്‍ സുധാകരനെ വിളിക്കൂ എന്നു ചിലര്‍ മുറവിളി കൂട്ടുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ദിവാകരന്‍.

തോററതിന്റെ ഉത്തരവാദിത്തമെല്ലാം മുല്ലപ്പള്ളിയുടെ തലയില്‍ കെട്ടിവയ്ക്കുന്നതും ബോധപൂര്‍വമാണ്. ഇതിനുപിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുല്ലപ്പള്ളിയോടൊപ്പം തന്നെ ഉത്തരവാദിത്തം വര്‍ക്കിങ് പ്രസിഡന്റ് സുധാകരനുമുണ്ട്.

ഡിസിസി അംഗം പുഷ്പരാജിന്റെ കാല്‍ ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചുതകര്‍ത്തതടക്കം ഒരു പാടുസംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് പറയില്ല. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വച്ച്‌ തന്നെ കൊല്ലാനും ശ്രമം നടന്നതായി മമ്പറം ദിവാകരന്‍ വെളിപ്പെടുത്തി.

ഡിസിസി ഓഫീസിന് പിരിച്ച കോടികള്‍ എവിടെ? കണ്ണൂര്‍ ഡിസിസി ഓഫീസിനും കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ ചിറക്കല്‍ രാജാസ് സ്കൂള്‍ വാങ്ങാനും വേണ്ടി പിരിച്ചെടുത്ത കോടികള്‍ എവിടെയെന്നും മമ്പറം ദിവാകരന്‍ ചോദിച്ചു. ചിറക്കല്‍ സ്കൂള്‍ വാങ്ങാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍നിന്നുള്‍പ്പെടെ 30 കോടി രൂപയാണ് പിരിച്ചത്. സ്കൂള്‍ വാങ്ങിയതുമില്ല.

ഡിസിസി പ്രസിഡന്റായിരുന്ന എന്‍ രാമകൃഷ്ണന്‍ പ്രവര്‍ത്തകരില്‍നിന്ന് ഓരോ രൂപ സംഭാവന വാങ്ങിയാണ് കണ്ണൂരില്‍ ഡിസിസിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കിയത്. അത് പുതുക്കിപ്പണിയാന്‍ പൊളിച്ചിട്ടിട്ട് ഒമ്പതു വര്‍ഷമായി. എത്രയോ തവണ പിരിച്ചിട്ടും കെട്ടിടം ഉയര്‍ന്നില്ല. കെട്ടിടം പൂര്‍ത്തിയാകാന്‍ ഇനിയും 30 ലക്ഷം വേണമെന്നാണ് പറയുന്നത്. അപ്പോള്‍ പലതവണയായി പിരിച്ച പണമെല്ലാം എവിടെപ്പോയി?

 

spot_img

Related Articles

Latest news