റിയാദ്: റിയാദിലെ ആശുപത്രിയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ അല്‍ഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചക്ക് രോഗിയെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ്. ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.
അമേരിക്കയിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തില്‍ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.