ഹോളി ഖുർആൻ അവാർഡ്: ഹാഫിള് സൈനുൽ ആബിദിന് ഉന്നത സ്ഥാനം

ദുബൈ | ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ജാമിഅ മർകസ് വിദ്യാർഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിള് സൈനുൽ ആബിദീന് ആറാം സ്ഥാനം. ഇന്ന് നടന്ന സമാപന പരിപാടിയിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻറാശിദ് ആൽ മക്തൂം അവാർഡ് നൽകി ആദരിച്ചു.

സൈനുൽ ആബിദ് നേരത്തെയും നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. 2021 ൽ താൻസാനിയയിൽ നടന്ന ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുത്തിരുന്നു. മർകസ് ജൂനിയർ ശരീഅത്ത് വിദ്യാർഥിയായ സൈനുൽ ആബിദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി കൂടിയാണ്. ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുർറഹ് മാൻ- സക്കീന ദമ്പതികളുടെ മകനാണ്.

സൈനുൽ ആബിദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുമോദിച്ചു.

spot_img

Related Articles

Latest news