ശാഫി സഖാഫി മുണ്ടംമ്പ്രയുടെ റംസാൻ പ്രഭാഷണം നാളെ അബുദാബിയിൽ

അബൂദബി: യു എ ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാൻൻ്റെ റമസാന്‍ അതിഥി പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടംമ്പ്രയുടെ റമസാന്‍ പ്രഭാഷണം തിങ്കളാഴ്ച രാത്രി 9.30ന് അബുദബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെൻ്ററില്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി മുഖ്യാതിഥിയായിരിക്കും. ബനിയാസ് സ്പേക്ക് ചെയര്‍മാന്‍ കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഇന്ത്യന്‍ ഇസ്ലാമിക് സെൻ്റർ പ്രസിഡൻ്റ് ബാവ ഹാജി, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, മുസ്തഫ ദാരിമി കടാങ്കോട് എന്നിവർ പങ്കെടുക്കും.

അരീക്കോട് മജ്മഅ് ജനറല്‍ സെക്രട്ടറിയായ ശാഫി സഖാഫി മുണ്ടംമ്പ്ര മലയാളത്തിന് പുറമെ അറബി, ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ ആയിരക്കണക്കിന് ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ നടത്തി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ പണ്ഡിതനാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പണ്ഡിതന്മാരെ റമസാനില്‍ യു എ ഇയില്‍ അതിഥിയായി കൊണ്ടുവന്നു മത പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.

റമസാന്‍ പ്രഭാഷണത്തിന് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം അറിയിച്ചു. അബൂദബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തറാവീഹ് നിസ്ക്കാരാനന്തരം ഇസ്ലാമിക് സെന്ററിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 0503034800 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണന്ന് സംഘാടകർ അറീയിച്ചു.

spot_img

Related Articles

Latest news