പാവിട്ടപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; മുഖ്യപ്രതിയടക്കം 3 പേര്‍ പിടിയില്‍, കൂട്ടുപ്രതികളെ തേടി പോലീസ്

മലപ്പുറം: ചങ്ങരംകുളം കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മുനീബ് (25)കുത്തേറ്റ് മരിച്ചത്.

സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണി തീരാത്ത വീട്ടില്‍ നിന്നും, അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരം അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നില നിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതികള്‍ കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്‍റെ നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്‍റെയും പ്രത്യേക സ്‌ക്വഡ് അംഗങ്ങളായ എസ്‌ഐ എംപി മുഹമ്മദ് റാഫി, എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒ രാജേഷ്, ചങ്ങരംകുളം സിഐ സജീവിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത്, ഹരിഹര സൂനു, ആന്‍റോ, എഎസ്‌ഐ സജീവ്, സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്‍റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

spot_img

Related Articles

Latest news