റിയാദ് : കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായി നില കൊണ്ട്, പതിമൂന്നാം വർഷം പൂർത്തി യാക്കാൻ പോകുന്ന പി.എസ്. വി റിയാദിന്റെ ജനറൽ ബോഡി യോഗം ബത്തയിലെ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
തമ്പാൻ വി. വി സ്വാഗതവും, വരവ്, ചെലവ് കണക്കുകളും അവതരിപ്പിച്ച യോഗത്തിൽ കൃഷ്ണൻ അനുശോചന റിപ്പോർട്ട് വായിച്ചു.സനൂപ്കുമാർ പ്രവർത്തന റിപ്പോർട്ട്, ജീവകാരുണ്യ റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു.
അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ റിപ്പോർട്ടുകൾ വിശദമായി ചർച്ചക്ക് വയ്ക്കുകയും അംഗങ്ങൾ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഇലക്ഷൻ ഓഫീസർ ആയ അബ്ദുൽ മജീദ് പഴയ കമ്മിറ്റിയെ പിരിച്ചു വിടുകയും പുതിയ 25 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ നിർദ്ദേശിക്കുകയും യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു.
തുടർന്ന ചേർന്ന പ്രഥമ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളായി അബ്ദുൽ മജീദ് ( മുഖ്യ ഉപദേശകസമിതി അംഗം ), സനൂപ് കുമാർ (പ്രസിഡന്റ്), സിറാജ് തിഡിൽ (ജനറൽ സെക്രട്ടറി ), കൃഷ്ണൻ വെള്ളച്ചാൽ (ട്രഷറർ ) , തമ്പാൻ. വി. വി ( ഉപദേശകസമിതി അംഗം ), കാസിം, ഹരിനാരായണൻ ( വൈസ് പ്രസിഡന്റുമാർ ), സുബൈർ, അബ്ദുൽ ബാസിത്ത് (ജോയിന്റ് സെക്രട്ടറിമാർ), ജയ്ദീപ് (ജോയിന്റ് ട്രഷറർ), ഉണ്ണിക്കുട്ടൻ (ജീവകാരുണ്യ കോർഡിനേറ്റർ ), അബ്ദുൽ റഹ്മാൻ (സ്പോർട്സ് കോർഡിനേറ്റർ ), ജിജു വടക്കനിയൽ ( പുനരധിവാസം /സുരക്ഷാപദ്ധതി കോർഡിനേറ്റർ ), ജഗദീപ് (മെമ്പർഷിപ്പ് കോർഡിനേറ്റർ) എന്നിവർക്ക് പുറമെ ജോയിന്റ് കോർഡിനേറ്റർമാരായി അബ്ദുൽ വഹാബ്, അനൂപ്, ഇസ്മായിൽ, വരുൺ, അബ്ദുൽ ഖാദർ, മുഹമ്മദ് ഇഷാക്ക്, റഫീഖ്, ഇക്ബാൽ, അർഷാദ് കാനായി, അഷ്‌റഫ്. എൻ. ടി, മുഹമ്മദ് കുഞ്ഞി എന്നിവരെ യോഗം അംഗീകരിച്ചു.
പിന്നീട് പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരുകയും, ജോയിന്റ് സെക്രട്ടറി ആമുഖ പ്രസംഗം നടത്തുകയും, ജനറൽ സെക്രട്ടറി സ്വാഗതം പറയുകയും, പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും വേദിയുടെ ഭാവി പരിപാടികളുടെ ചർച്ച നടത്തുകയും ചെയ്തു. മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും സദസ്സിനെ അഭിസംബോധന ചെയ്ത യോഗത്തിൽ വരുൺ നന്ദി പറഞ്ഞു .