മയക്ക് മരുന്ന് വ്യാപനവും പ്രവാസി രക്ഷിതാക്കളുടെ ആശങ്കകളും – എം.ഇ.എസ് മമ്പാട് അലുംനി റിയാദ് ചാപ്റ്റർ ടേബിൾ ടോക്ക് ശ്രദ്ധേയമായി

‘മയക്ക് മരുന്ന് വ്യാപനവും പ്രവാസി രക്ഷിതാക്കളുടെ ആശങ്കകളും’ എന്ന വിഷയത്തിൽ എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ടേബിൾ ടോക്ക് ശ്രദ്ധേയമായി. മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാടും, മഹേഷ് ചിത്രവർണ്ണവും പങ്കെടുത്തു.

സാമൂഹ്യ നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ട് കേരളത്തിലെ രണ്ട് സർക്കാർ ജീവനക്കാർ 15 വർഷത്തോളമായി ലഹരിക്കെതിരെ വാക്കും വരയുമായ്  “തിരിച്ചറിവ് ” എന്ന പദ്ധതിയുമായി ലഹരിക്കെതിരെ ബോധവൽകരണ രംഗത്ത് ഒരു മനസ്സോടെ പ്രവർത്തിച്ച് വരികയാണ്.

കേരള പോലീസ് ഡിപാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥനാണ് ഫിലിപ്പ് മമ്പാട്. ആർടിസ്റ്റ് മഹേഷ് ചിത്രവർണ്ണം കേരള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്.

ലഹരിവിരുദ്ധ ബോധവൽകരണ പരിപാടിക്ക് തങ്ങളാൽ ആവുന്ന പിന്തുണ മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ നൽകി. സ്വീകരണത്തോടൊപ്പം നടത്തിയ ടേബിൾ ടോക്കിൽ കേരളം നേരിടുന്ന ലഹരി വിപത്തുകളെ കുറിച്ചും ബോധവൽക്കരണത്തിലേറെ ബോധ്യപ്പെടുത്തലുകളാണ് വേണ്ടതെന്നും ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു.

പ്രവാസികളുടെതടക്കം പൊതു ജനങ്ങളിൽ നിന്നുള്ള പിന്തുണയാണ് തങ്ങൾക്ക് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ പ്രചോദനമെന്നും ആർടിസ്റ്റ് മഹേഷ് ചിത്രവർണ്ണവും പറഞ്ഞു. 3000 ത്തിനടുത്ത് വേദികളാണ് ‘തിരിച്ചറിവ്’ പദ്ധതിയുടെ ഭാഗമായി പിന്നിട്ടിട്ടുള്ളത് ഇതിൽ 700 ഓളം പേരെ ലഹരിയിൽ നിന്നും മോചിപ്പിക്കുവാനും ഇവർക്കായിട്ടുണ്ട്.

ഫിലിപ്പ് മമ്പാട് എന്ന പോലീസ് ഓഫീസർ തന്റെ വാക്കുകൾ കൊണ്ട് ജനഹൃദയങ്ങളിൽ എത്തുമ്പോൾ ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണ്ണം എന്ന KSEB ജീവനക്കാരൻ തന്റെ ജന്മസിദ്ധമായ ചിത്രരചന സമൂഹത്തിന്റെ നന്മക്കുവേണ്ടി ഉപയോഗിക്കുന്നു.

ഇവരുടെ പ്രവർത്തനത്തിന് നിരവധി ബഹുമതികളാണ് ഇവരെ തേടിയെത്തിയിട്ടുള്ളത്. റിയാദ് അപ്പോളൊഡിമോറ ഹോട്ടലിൽ നടന്ന ടേബിൾ ടോക്കിൽ അലുംനി റിയാദ് ചാപ്റ്റർ ട്രഷറർ സഫീർ തലാപ്പിൽ മോഡറേറ്റർ ആയിരുന്നു.

പ്രസിഡൻ്റ് അമീർ പട്ടണത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി, മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ, രക്ഷാധികാരികമായ റഫീഖ് കുപ്പനത്ത്, സഗീറലി.E.P, എക്സികുട്ടീവ് അംഗങ്ങളായ മൻസൂർ ബാബു നിലമ്പൂർ, ഉസ്മാൻ തെക്കൻ തുടങ്ങിയവർ സംസാരിച്ചു.

സലിം വാലില്ലാപ്പുഴ, റിയാസ് വണ്ടൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news