മൂന്നാർ : താൻ ബിജെപി യിലേക്കെന്ന വാർത്തക്കെതിരെ പെൺപിള ഒരുമൈ നേതാവ് ഗോമതി. ബിജെപി യുടെ നിരവധി നേതാക്കൾ സമീപിച്ചിരുന്നുവെന്നും എന്നാൽ സംഘ പരിവാർ അജണ്ടകൾക്കു എതിരാണെന്നുള്ള അഭിപ്രായം പറഞ്ഞിരുന്നുവെന്നും ഗോമതി പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഇത്തരം വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ നിരവധി തവണ ക്ഷണിച്ചിരുന്നു. എന്നാൽ ആശയപരമായി യോജിച്ചു പോകാൻ സാധിക്കാത്തതിനാൽ തന്നെ തന്റെ അഭിപ്രായം അവരെ അറിയിച്ചിരുന്നു. മാധ്യമങ്ങളിൽ പറക്കുന്നത് വ്യാജ വാർത്തകൾ ആണ്. ഇത്തരം വാർത്തകളെ അതിജീവിച്ചു കൊണ്ട് തന്നെയാണ് എന്റെ പൊതുജീവിതമെന്നും അവർ അറിയിച്ചു.