കുന്ദമംഗലം: പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് കുറ്റിക്കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.ക്യാമ്പിൻ്റെ ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ നിർവഹിച്ചു. വാർഡ് മെമ്പർ പി എം ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ യു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുറ്റിക്കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എസ് എം സി ചെയർമാൻ ഉമ്മർ ഷാഫി കെ എം, പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡൻ്റ് റഷീദ് പി, എസ് എം സി ചെയർമാൻ ശബരീഷ് , മുൻ പി ടി എ പ്രസിഡൻ്റ് ആർ വി ജാഫർ, കുറ്റിക്കാട്ടുർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ എ കെ, ഹെഡ്മാസ്റ്റർ നാരായണൻ എം, പെരിങ്ങളം ഹയർ സെക്കൻഡറി സ്ക്കൂൾ അധ്യാപകരായ പ്രഭാകരൻ എൻ, ശ്രീവിദ്യ എ പി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ ചടങ്ങിന് നന്ദി പറഞ്ഞു. ഉത്ഘാടന ചടങ്ങിന് മുൻപ് ക്യാമ്പിൻ്റെ പ്രാധാന ആശയമായ ലഹരി വിരുദ്ധ വിഷയകമായി വിളംബര ജാഥ സംഘടിപ്പിച്ചു.