ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇനി ആറ് ദിവസം; പതിനാലായിരത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ കോഴിക്കോട്ടെത്തും

 

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് വീണ്ടും തിരശ്ശീല ഉയരുന്നു. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം നാടും വിദ്യാർഥികൾക്കൊപ്പം കലോത്സവത്തിനായി കാത്തിരിക്കുകയാണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 24 വേദികൾ ഉണ്ട്. വെസ്റ്റ് ഹിൽ വിക്രം മൈതാ ആയിരിക്കും ഓരോ സ്റ്റേജും ഒരുക്കുക. കലോത്സവത്തില്‍ ഉടനീളം പുതുമകൾ പകരുക എന്നതാണ് ആശയം. 24 വേദികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കും. സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ക്യുആർ കോഡ് സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്.

ഹരിത നിയമം നടപ്പാക്കാൻ കോർപറേഷനും രംഗത്തുണ്ട്. പതിവുപോലെ ഇത്തവണയും പഴയിടത്തിന്റെ സദ്യവട്ടവും ഉണ്ട്. പതിനെണ്ണായിരം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമാണ് ഒരുക്കുന്നത്. 2015ലാണ് അവസാനമായി കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്.

spot_img

Related Articles

Latest news