വളർത്തുസിംഹം യുവാവായ ഉടമയെ കൊലപ്പെടുത്തി

റിയാദ് : കിഴക്കന്‍ റിയാദിലെ അല്‍ സുലൈ ഡിസ്ട്രിക്ടില്‍ വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ അബ്ദുറഹ്മാന്‍ (25) എന്ന സൗദി യുവാവ് കൊല്ലപ്പെട്ടു. സ്വന്തം ഇസ്തിറാഹ (വിശ്രമ വസതി)യില്‍ വളര്‍ത്തുന്ന സിംഹം യുവാവിനെ കടിച്ചുകീറുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ഇസ്തിറാഹയില്‍ കൂട്ടില്‍ നിന്ന് പുറത്തിറക്കി കളിപ്പിക്കുന്നതിനിടെ യുവാവിനെ സിംഹം ആക്രമിക്കുകയായിരുന്നു. സിംഹത്തിന്റെ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിന് സാധിച്ചില്ല. വിവരം അറിഞ്ഞെത്തിയ സുരക്ഷാ ഭടന്മാർ സിംഹത്തെ വെടിവെച്ചു കൊന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവാവ് അപ്പോഴേക്കും മരിച്ചിരുന്നു.

നാലു വയസ് പ്രായമുള്ള സിംഹമാണ് അപ്രതീക്ഷിതമായി ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സൗദിയില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിയമ ലംഘനമാണ്. നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വന്യജീവി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

spot_img

Related Articles

Latest news