മാഹിയിൽ പെട്രോൾ കന്നാസുകളിൽ വാങ്ങുന്നതിന് നിയന്ത്രണം

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ധനം കുപ്പിയിലോ, കന്നാസിലോ നിറച്ച് കൊടുക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പെട്രോൾപമ്പുകളിൽ പതിച്ചു. ഇങ്ങനെ കൊണ്ടു പോകുന്നത് പരിശോധനയിൽ പിടിച്ചാൽ നിയമ നടപടികൾ എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മാഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ഇൻഡോ ടിബറ്റൻ സേനയും മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം താത്കാലികമായി സ്ഥാപിച്ച ചെക്പോസ്റ്റുകളിൽ 24 മണിക്കൂറും വാഹനപരിശോധന തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയിൽ പൂഴിത്തല, മാഹിപ്പാലം എന്നിവിടങ്ങളിലും പള്ളൂരിൽ അതിർത്തി പ്രദേശങ്ങളായ പാറലിലും ഗ്രാമത്തിയിലും, പന്തക്കലിൽ കോപ്പാലവും മാക്കുനിയിലുമാണ് താത്കാലിക ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത്.

മത്സ്യത്തൊഴിലാളികൾ തോണിയിലേക്കാവശ്യമായ ഇന്ധനം കന്നാസുകളിലാണ് കൊണ്ടു പോയ്ക്കൊണ്ടിരുന്നത്.
മറ്റു ഹാർബറുകളിൽ പെട്രോൾ ബങ്കുകളുണ്ട്
മാഹി ഹാർബർ പണി പൂർത്തിയാവാത്തതിനാൽ യാതൊരു സംവിധാനവുമില്ല.

spot_img

Related Articles

Latest news