പ്ലീസ് ഇന്ത്യ ഹുറൂബ് അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു

പ്ലീസ് ഇന്ത്യ ഹുറൂബ് അവേർനസ് പ്രോഗ്രാം – 2022 സംഘടിപ്പിച്ചു. സൗദി അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സാന്നിധ്യത്തിൽ പ്ളീസ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനും ആയ ശ്രീ ലത്തീഫ് തെച്ചിയുടെ അധ്യക്ഷതയിൽ ഡോ. ജയചന്ദ്രൻറിയാദിലെ ബത്തയിൽ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ വിവിധ നിയമക്കുരുക്കുകളിൽ അകപ്പെട്ടു പ്രവാസ ലോകത്തു പ്രയാസമനുഭവിക്കുന്ന വിവിധ രാജ്യക്കാരിൽ (ഇന്ത്യ,പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്) നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പരാതി ലഭിച്ചു. 30 ഹുറൂബ്, 55 ട്രാവൽ ബാൻ, 35 പോലിസ് കേസ് (മത്‍ലൂബ് ), 30 ശമ്പളം കിട്ടാത്തത്, 35 ഇഖാമ കിട്ടാത്തത്, 34 ട്രാഫിക് പോലീസ് കേസ്, 17 മരണ കേസ്, 15 ജയിൽ കേസ് എന്നിവയിൽ പെട്ട തൊഴിലാളികൾ പങ്കെടുത്തു. അവരുടെ പ്രശ്നങ്ങൾ പ്ളീസ് ഇന്ത്യയുടെ വോളന്റീർസ് മനസിലാക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.
ചടങ്ങിൽ പ്ളീസ് ഇന്ത്യയുടെ വിശിഷ്ടാഥിതികളായി അഡ്വക്കേറ്റ് അബ്ദുള്ള മിസ്ഫർ അൽ ദോസ്സരി, അഡ്വക്കേറ്റ് അഹ്മദ് അൽസഹ്‌റാനി, അഡ്വക്കേറ്റ് ഹുദ അൽസനദ് , അഡ്വക്കേറ്റ് സാലിഹ് അൽഗാമ്ദി, അഡ്വക്കേറ്റ് ഷാഹിനാസ് അലി, അഡ്വക്കേറ്റ് മുഹമ്മദ്‌ റസൂൽ, അഡ്വക്കേറ്റ് അബ്ദുറഹ്മാനുഇബ്നു ഷമ്ലാൻ, അഡ്വക്കേറ്റ് ജലീൽ, സൂരജ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

പ്ളീസ് ഇന്ത്യയുടെ സംഘാടകരായ ലത്തീഫ് തെച്ചി (ചെയർമാൻ ), സുനീർ മണ്ണാർക്കാട് , നൂർ മുഹമ്മദ് (വൈസ് ചെയർമാൻ), മുസമ്മിൽ ഷെയ്ഖ് (കൺവീനർ ), അഷ്‌റഫ്‌ മണ്ണാർക്കാട് (ട്രഷറർ ),മുസമ്മിൽ,സാദിക്ക് ബാഷ
ആഷിക് ഇഖ്ബാൽ,അഫ്സൽ മുല്ലപ്പള്ളി എന്നിവർ പ്രോഗ്രാമിന്റെ വിജയത്തിനായി പരിശ്രമിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും സ്നേഹോപഹാരമായി മൊമൊന്റോസ് നൽകി ആദരിച്ചു.
യോഗത്തിൽ അഡ്വക്കേറ്റ് അബ്ദുള്ള മിസ്‌വർ അൽ ദോസരി മുഖ്യപ്രഭാഷണം നടത്തി.
ഹുറൂബ് (ഒളിവിൽ പോയ) കേസുകൾക്ക് നിലവിൽ സൗദി ഗവൺമെന്റ് രണ്ടു മാസത്തേക്ക് ഗ്രേസ് പിരീഡ് നൽകിയതിനാലാണ് പ്ളീസ് ഇന്ത്യ ഈ ബോധവൽക്കരണ പ്രോഗ്രാം നടത്തിയത്.
ഹുറൂബ് കേസുകൾ, പോലീസ് കേസുകൾ, യാത്രാ നിരോധന പ്രശ്നങ്ങൾ, ജയിൽ കേസുകൾ, സേവനത്തിന്റെ തീർപ്പുകൽപ്പിക്കൽ, സ്പോൺസർമായും, കമ്പനികളുമായുമുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമ നടപടികളും സർക്കാർ നിയന്ത്രണങ്ങളും ഉപദേശിക്കാൻ ഈ ബോധവൽക്കരണ പരിപാടിയിൽ സാധിച്ചു. ധാരാളം ആളുകൾ ഈ അവസരം പ്രയോജനപ്പെടുത്തി തുടർനടപടികൾക്കായി കാത്തിരിക്കുന്നു.
ആശംസകൾ അറിയിച്ചുകൊണ്ട്
ഡോ. നായിഫ് അൽ ഹർബൂഷ്, അഹ്‌മദ്‌ അല്‍ സഹ്റാണി, സാലിഹ് അൽ ഹാന്ധി, ഹുദ അൽ സനദ്, ഡോ. മുഹമ്മദ്‌ റാഷിദ്‌,മിന്നാഹി അൽ ദോസരി, അഫ്സൽ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. ഷമീം നരിക്കുനി (മക്ക )സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. പരിപാടി ജനബാഹുല്യം കൊണ്ട് വൻവിജയമായിരുന്നു.
വിവിധ മന്ത്രാലയങ്ങൾ, നിയമ കാര്യാലയങ്ങൾ, പ്രവിശ്യ ഗവർണറേറ്റ്, മനുഷ്യാവകാശസംഘടനകൾ, ലേബർ കോർട്ട്, ക്രിമിനൽ കോർട്ട്, ജനറൽ കോർട്ട്, വിവിധ ജയിലുകൾ ഇവടങ്ങളിലേക്ക് വിവിധ എംബസികളുടെ സഹായത്തോടെ പരാതി പരിഹാര ശ്രമത്തിന് പ്ലീസ് ഇന്ത്യ നേതൃത്വം നൽകുമെന്ന് ചെയർമാൻ ലത്തീഫ് തെച്ചിയും ഭാരവാഹികളും അറിയിച്ചു.
സമാനമായ പരിപാടികൾ സൗദിയിലെ ജിദ്ദ(സഫീർ താഹ), മക്ക(ഷമീം നരിക്കുനി ), മദീന(സലീം റാഹ), ദമാം(റബീഷ് കോകല്ലൂർ ), നജ്റാൻ (റഷീദ് നേച്ചിക്കാട്ടിൽ ) എന്നിവരുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news