പ്രലോഭനങ്ങളെ യുവത്വം തിരിച്ചറിയണം : ആർ എസ് സി യൂത്ത് കൺവീൻ

ബഹ്‌റൈൻ: കണ്ണഞ്ചിപ്പിക്കുന്ന കമ്പോള കുതന്ത്രങ്ങളിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലും ലഹരിയിലും കുടുങ്ങി യുവത്വം നശിപ്പിക്കുന്ന പുതിയ പ്രവണതയെ ജാഗ്രതയോടെ കാണണമെന്ന് ബഹ്‌റൈൻ നാഷനൽ യൂത്ത് കൺവീൻ അഭിപ്രായപ്പെട്ടു . വിവിധ പ്രലോഭനങ്ങളിൽ അകപ്പെട്ട് ജീവിതത്തിന്റെ താളം തെറ്റുന്നവർ പ്രവാസികളിൽ ഏറി വരുന്നത് ആശങ്കാജനകമാണ് . നിരന്തര ബോധവത്കരണവും നന്മക്കായുള്ള സംഘടിത ശ്രമങ്ങളും പ്രവാസ ലോകത്ത് അനിവാര്യമാണെന്നും സംഗമം ചൂണ്ടിക്കാട്ടി.

“നമ്മളാവണം” എന്ന പ്രമേയത്തിൽ യൂനിറ്റ്‌, സെക്ടർ, സോൺ യൂത്ത്‌ കൺവീനുകൾക്ക്‌ ശേഷം അദ്ലിയ സെഞ്ച്വറി ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത്‌ കൺവീൻ ആർ എസ്‌ സി നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ്‌ ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി ഉദ്‌ഘാടനം ചെയ്തു.
വിവിധ സെഷനുകൾക്ക് ഗൾഫ് കൗൺസിൽ അംഗങ്ങളായ സകരിയ ശാമിൽ ഇർഫാനി, അൻസാർ കൊട്ടുകാട്, കബീർ ചേളാരി എന്നിവർ നേതൃത്വം നൽകി. ഷബീറലി,ജാഫർ പട്ടാമ്പി വിവിധ ചർച്ചകളും സംവാദങ്ങളും നിയന്ത്രിച്ചു. ബഹ്‌റൈനിലെ വിവിധ സോണുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളാണ് കൺവീനിൽ പങ്കെടുത്തത്.

പുതിയ കമ്മിറ്റി ഭാരവാഹികളെ ഗൾഫ് കൗൺസിൽ സംഘടനാ കൺവീനർ സകരിയ ശാമിൽ ഇർഫാനി പ്രഖ്യാപിച്ചു. ഭാരവാഹികൾ:- മുനീർ സഖാഫി എടപ്പാൾ (ചെയർമാൻ), മുഹമ്മദ്‌ അഷ്‌റഫ്‌ മങ്കര (ജനറൽ സെക്രട്ടറി), ജാഫർ ശരീഫ് കുന്നംകുളം (എക്സിക്യൂട്ടീവ് സെക്രട്ടറി), മുഹമ്മദ്‌ സഖാഫി ഉളിക്കൽ,ഉമറലി വി പി കെ വടകര (സംഘടന), ഫൈസൽ പതിയാരക്കര, സലീം കൂത്തുപറമ്പ്(ഫിനാൻസ്), അബ്ദുറഹ്മാൻ പുതുപൊന്നാനി, അബ്ദുൽ വാരിസ് നല്ലളം(മീഡിയ), റഷീദ് തെന്നല,ശിഹാബ് പരപ്പ (കലാലയം),ഡോ:നൗഫൽ ഇടപ്പള്ളി, സഫ്‌വാൻ സഖാഫി മാങ്കടവ് (വിസ്ഡം) അഷ്‌റഫ്‌ മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news