പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം: ഉത്തര സൂചികയിൽ അപാകത വരുത്തിയ അധ്യാപകർക്കെതിരെ നടപടി

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിൽ അപാകത ഉണ്ടായ സംഭവത്തിൽ ഉത്തരസൂചിക തയാറാക്കിയ 12 അധ്യാപകർക്കെതിരെ അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി ഈ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.

ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ഉത്തര സൂചിക ക്രമീകരിച്ചത് ശ്രദ്ധയിൽപ്പെട്ടതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഉത്തര സൂചികയിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം ചില ജില്ലകളിൽ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. ഈസാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തത്.

സംഭവത്തെ തുടർന്ന്, ചോദ്യകർത്താവ് തയാറാക്കിയതും ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ് ചെയർമാൻ, പരീക്ഷാ സെക്രട്ടറി എന്നിവർ പരിശോധിച്ച് അംഗീകരിച്ചതുമായ ഉത്തരസൂചിക അന്തിമമായി മൂല്യനിർണ്ണയത്തിനു ഉപയോഗിക്കാനും തീരുമാനമായി.

spot_img

Related Articles

Latest news