പള്ളിക്കര (കൊച്ചി): പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അമ്പലമേട്ടില്‍ എത്തും. ബി.പി.സി.എല്‍ കൊച്ചിന് റിഫൈനറിയില്‍ പ്രൊപിലിന്‍ ഡെറിവേറ്റിവ്സ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി) ഉദ്ഘാടനത്തിനാണ് എത്തുന്നത്. 2019 ജനുവരിയില്‍ മോദിയാണ് തറക്കില്ലിട്ടത്.
6000 കോടി മുടക്കി നടപ്പാക്കിയ പി.ഡി.പി.പി സംസ്ഥാനത്ത് പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്ക് പുതിയ സാധ്യതകളാണ് തുറക്കുന്നത്. ഡിറ്റര്‍ജന്റ്സ്, പെയിന്റ്, പശ, സോള്‍വെന്റ്സ്, ജലശുദ്ധീകരണത്തിനുള്ള രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ അക്രിലേറ്റ്സ്, അക്രിലിക് ആസിഡ്, ഓക്സോ ആല്‍ക്കഹോള്‍സ് എന്നിവയാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 1,60,000 ടണ്‍ ഉല്പാദന ശേഷിയുള്ള അക്രിലിക് ആസിഡ് യൂനിറ്റ് ഇന്ത്യയില്‍ ആദ്യത്തേതാണ്.