കെ-​ഫോ​ണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

കൊ​ച്ചി: കേ​ര​ള​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കെ-​ഫോ​ണിന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി ആ​യി​രം സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​ണ​ക്ടി​വി​റ്റി പൂ​ര്‍​ത്തി​യാ​യ​തെ​ന്ന് ഐ.​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ല്ല കെ. ​ഫോ​ണ്‍ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ക​ണ​ക്ടി​വി​റ്റി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 5700ഓ​ളം സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ ക​ണ​ക്റ്റി​വി​റ്റി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സാമ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ര്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും ഇ​ന്‍​റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും.

ഭാ​ര​ത് ഇ​ല​ക്‌ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ്, റെ​യി​ല്‍ ടെ​ല്‍, എ​ല്‍.​എ​സ് കേ​ബി​ള്‍, എ​സ്.​ആ​ര്‍ ഐ.​ടി എ​ന്നീ ക​മ്പ​നി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്‍​സോ​ര്‍​ഷ്യം ആ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കെ- ​ഫോ​ണ്‍ നെ​റ്റ് വ​ര്‍​ക്ക് 14 ജി​ല്ല​ക​ളി​ലും കോ​ര്‍ റി​ങ്​ വ​ഴി​യാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ഓ​രോ ജി​ല്ല​ക​ളി​ലെ​യും സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളെ​യും മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​ത് ആ​ക്സ​സ് നെ​റ്റ്‌​വ​ര്‍​ക്ക് വ​ഴി​യാ​ണ്.

spot_img

Related Articles

Latest news