പ്രധാനമന്ത്രി നാളെ അമ്പലമേട്ടില്‍

പ​ള്ളി​ക്ക​ര (കൊ​ച്ചി): പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്​​ച അ​മ്പ​ല​മേ​ട്ടി​ല്‍ എ​ത്തും. ബി.​പി.​സി.​എ​ല്‍ കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യി​ല്‍ പ്രൊ​പി​ലി​ന്‍ ഡെ​റി​വേ​റ്റി​വ്‌​സ് പെ​ട്രോ​കെ​മി​ക്ക​ല്‍ പ്രോ​ജ​ക്‌ട് (പി.​ഡി.​പി.​പി) ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് എ​ത്തു​ന്ന​ത്. 2019 ജ​നു​വ​രി​യി​ല്‍ മോ​ദിയാ​ണ് ത​റ​ക്കി​ല്ലി​ട്ട​ത്.

6000 കോ​ടി മു​ട​ക്കി ന​ട​പ്പാ​ക്കി​യ പി.​ഡി.​പി.​പി സം​സ്ഥാ​ന​ത്ത്​ പെ​ട്രോ​കെ​മി​ക്ക​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍ക്ക് പു​തി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. ഡി​റ്റ​ര്‍ജ​ന്‍​റ്​​സ്, പെ​യി​ന്‍​റ്, പ​ശ, സോ​ള്‍വെന്‍റ്​​സ്, ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍മാ​ണ​ത്തി​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളാ​യ അ​ക്രി​ലേ​റ്റ്‌​സ്, അ​ക്രി​ലി​ക് ആ​സി​ഡ്, ഓ​ക്‌​സോ ആ​ല്‍ക്ക​ഹോ​ള്‍സ് എ​ന്നി​വ​യാ​ണ് ഇ​വി​ടെ ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​ത്. പ്ര​തി​വ​ര്‍ഷം 1,60,000 ട​ണ്‍ ഉ​ല്‍പാ​ദ​ന ശേ​ഷി​യു​ള്ള​ അ​ക്രി​ലി​ക് ആ​സി​ഡ് യൂ​നി​റ്റ് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​ത്തേ​താ​ണ്.

spot_img

Related Articles

Latest news