നന്ദിയില്ലാത്ത രോഗികളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം

ഫിറോസ് കുന്നംപറമ്പിലിന്റെ പരാമർശം വിവാദമായി

വിവാദ പരാമര്‍ശവുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചികിത്സയ്ക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച്‌ നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച്‌ കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളേയും പൊതുജനം പൊതുയിടത്തില്‍വെച്ച്‌ തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നു.

താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണെന്നും ഫിറോസ് പറയുന്നു.
വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി പരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ മറുപടി പറയുന്നതിനിടെയാണ് ഫിറോസ് വിവാദ പരാമര്‍ശം നടത്തിയത്. വിവാദത്തിന് മറുപടിയായി ഫിറോസ് ഫേസ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news