അനെര്‍ടില്‍ ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടി

15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:  അനെര്‍ട് ഇലക്‌ട്രീഷ്യന്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസും ഇലക്‌ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റീസ്/ ഇലക്‌ട്രീഷ്യന്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് 15 വരെ അപേക്ഷിക്കാം. 30 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം.

രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണന ക്രമത്തിലാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി 18-60 വയസ്. www.anert.in ല്‍ ഓണ്‍ലൈനായും തിരുവനന്തപുരത്തുള്ള അനെര്‍ട്ട് ഹെഡ് ഓഫീസ് ഹെല്‍പ്ഡെസ്‌കില്‍ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചും അപേക്ഷകള്‍ നല്‍കാം. പരിശീലന തിയതി പിന്നീട് അറിയിക്കും. കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും.

വിശദവിവരങ്ങള്‍ക്ക്: 18004251803.

ഇ-മെയില്‍: spm@anert.in, crm@anert.in

spot_img

Related Articles

Latest news