ഹരിത നേതാക്കളുടെ മൊഴിയെടുത്തു

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ പരാതിയിൽ എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ രണ്ട് സംസ്ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിത കുമാരിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

പരാതി നൽകിയ മറ്റ് എട്ട് ഭാരവാഹികളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. എംഎസ്എഫ് ദേശീയ വൈസ്​ പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്​ലിയയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേൾക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിളിച്ച യോഗത്തിൽ ഫാത്തിമ തഹ്​ലിയയും പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി രേഖപ്പെടുത്തിയത്. എട്ടു പേരുടെ മൊഴി കൂടി എടുത്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

spot_img

Related Articles

Latest news