പി. ​പി. അ​ഷ്‌​റ​ഫ്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌​ മ​ട​ങ്ങു​ന്നു

ദു​ബൈ: ദ​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഓ​ര്‍​മ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്ന​ നി​ല​കളിൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച പി.​പി. അ​ഷ്‌​റ​ഫ്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌​ മ​ട​ങ്ങു​ന്നു. മി​ക​ച്ച ന​ട​ന്‍, സം​വി​ധാ​യ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ദ​ല​യു​ടെ ക​ലാ​വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍, യു​വ​ജ​നോ​ത്സ​വം ക​ണ്‍​വീ​ന​ര്‍, കേ​ര​ളോ​ത്സ​വം ക​ണ്‍​വീ​ന​ര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
തൃ​ശൂ​ര്‍, ഇ​ള​വ​ള്ളി സ്വ​ദേ​ശി​യാണ്. അ​ഷ്‌​റ​ഫ് 1986 ജ​നു​വ​രി​യി​ലാ​ണ് പ്ര​വാ​സ​മാ​രം​ഭി​ച്ച​ത്. ദ​ല സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​ണ്ട​മേ​ളം, പ​ഞ്ച​വാ​ദ്യം, ബാ​ന്‍​ഡ് സെ​റ്റ് എ​ന്നി​വ തു​ട​ങ്ങാ​ന്‍ മു​ന്നി​ല്‍​ നി​ന്നു.

വി​വി​ധ സ്‌​കൂ​ളു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, പ്ര​മു​ഖ നാ​ട​ക​സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ നാ​ട്ടി​ലെ അ​വ​ധി​ക്കാ​ല​ങ്ങ​ളും സ​ജീ​വ നാ​ട​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് പി.​പി. അ​ഷ്റ​ഫ്‌ വി​നി​യോ​ഗി​ച്ച​ത്.

spot_img

Related Articles

Latest news