കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം

കണ്ണൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ കുറ്റിക്കോലിൽ ദേശീയപാതയിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം.

ബസിന്റെ മുൻഭാഗത്ത് ഇരുന്ന് യാത്ര ചെയ്തിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ജോബിയ ജോസഫാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നിൽ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.

അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.

 

By..Amaal Mariam

www.mediawings.in

spot_img

Related Articles

Latest news