ദില്ലി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസമായി വിജയം നേടാനായിരിക്കുകയാണ്. ഗുജറാത്തിലെ വന്‍ തോല്‍വി മറക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതും ഈ ജയമാണ്.
എന്നാല്‍ കോണ്‍ഗ്രസില്‍ പുതിയൊരു യുഗമാണ് ഇതിലൂടെ ആരംഭിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണ് ഹിമാചല്‍ വിജയത്തിലൂടെ കോണ്‍ഗ്രസിലെ ബ്രാന്‍ഡായി മാറിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച പ്രിയങ്കയ്ക്ക് ഈ വിജയം വന്‍ തിരിച്ചുവരവ് കൂടിയാണ്. നേതൃത്വം ആവശ്യപ്പെട്ടാണ് പ്രിയങ്കയെ സംസ്ഥാനത്തേക്ക് എത്തിച്ചത്. നേതാക്കളെ അണിനിരത്തി പടനയിച്ചത് പ്രിയങ്കയാണ്. ഇത് അവരുടെ കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണ്.