ന്യൂഡൽഹി: റോഡ്, റെയിൽവേ, വൈദ്യുതി, പ്രകൃതി വാതകം, ടെലികോം, വെയർഹൗസിങ്, ഖനനം, വ്യോമയാനം, സ്റ്റേഡിയം തുടങ്ങിയപൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക്. ഉപാധികളോടെ വികസനം എന്ന ലക്ഷ്യമാണ് സർക്കാർ വിശദീകരണം.
വരുന്ന 5 വർഷത്തിനുള്ളിൽ ആറ് ലക്ഷം കോടി രൂപയാണ് ഇതുമൂലം സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്.ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടർന്നുള്ള വർഷങ്ങളിൽ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കും. വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഓരോ മന്ത്രാലയത്തിനും സംഭരിക്കേണ്ടുന്ന വാർഷിക വിഹിതം കണക്കാക്കി ആയിരിക്കും വിഭവ സമാഹരണം.