ദോഹ : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി വെള്ളി ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു . മറ്റു ദിവസങ്ങളില്‍ മുന്‍ കൂട്ടി നിശ്ചയിച്ച അപ്പോയന്റ്മെന്റുകളനുസരിച്ച് ലൈബ്രറി സന്ദര്‍ശിക്കാം.
ഓരോ ഷെഡ്യൂളിലും ലൈബ്രറിയില്‍ അനുവദിക്കുന്നവരുടെ എണ്ണവും കുറക്കും. പൊതുജനങ്ങളുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി .
ന്യൂസ് ഡെസ്ക് മീഡിയ വിങ്സ്