തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് നിയമനത്തിന് യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ രണ്ട് വര്‍ഷം വൈകിയതിനാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഈ തസ്തികയിലേക്കുള്ള അവസരം നഷ്ടമായി. 2020 നവംബറില്‍ പുറത്തിറക്കിയ ആദ്യ ഉത്തരവില്‍ ഏഴാം ക്ലാസ് പാസിനൊപ്പം മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയായി ഉള്‍പ്പെടുത്തിയിരുന്നു.
ഇതില്‍ വൈരുദ്ധ്യമുണ്ടെന്നും ഏതെങ്കിലും ഒന്ന് യോഗ്യതയാക്കിയാല്‍ മതിയെന്നും പിഎസ്സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചുവപ്പുനാടയില്‍ കുടുങ്ങി ഒരു തീരുമാനം എടുക്കാന്‍ രണ്ട് വര്‍ഷമെടുത്തു.