രാഹുല്‍ ഗാന്ധി നാലാംകിട പൗരന്‍, ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം എംഎല്‍എ പി.വി.അന്‍വര്‍. ഗാന്ധി എന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നായിരുന്നു പരാമര്‍ശം.രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും നെഹ്‌റുവിന്‍റെ കൊച്ചുമകന്‍ ആകാനുള്ള യാതോരു യോഗ്യതയും രാഹുലിനില്ലെന്നും അന്‍വര്‍ പറഞ്ഞു. എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അൻവർ ഇക്കാര്യം പറഞ്ഞത്.

പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ താന്‍ വിളിക്കൂ. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ വരുമ്പോള്‍ ബിജെപിക്കെതിരെയോ മോദിക്കെതിരെയോ ഒരു വാക്ക് പോലും സംസാരിക്കാന്‍ രാഹുല്‍ തയാറാകുന്നില്ല. പകരം പിണറായിയെയും സിപിഎമ്മിനെയുമാണ് ഉന്നം വയ്ക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news