ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല, രാജ്കുമാറിന്റെ ചിതാഭസ്മം ദുബായിയിൽ സൂക്ഷിച്ചത് മാസങ്ങളോളം, യുഎയിൽ നിന്ന് ചിതാഭസ്മം കൊണ്ടുവരുന്നത് ഇതാദ്യം, കന്യാകുമാരിയിൽ ഒഴുക്കി

കടുത്തുരുത്തി: ദുബായിലെ തന്റെ മുറിയിൽ സൂക്ഷിച്ചുവെച്ചിരുന്ന ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മം കന്യാകുമാരിയിലെ വീട്ടിലെത്തിച്ചു അടക്കം ചെയ്തു. ദുബായിൽ ജോലി ചെയ്യുന്ന ഞീഴൂർ, കാട്ടാംമ്പാക്ക് വിളയംകോട് വാലയിൽ സിജോ പോളാണ് തമിഴ്‌നാട്, നാഗർകോവിൽ സ്വദേശിനിയായ രാജ്കുമാർ തങ്കപ്പൻ(44) ന്റെ ചിതാഭസ്മം ദുബായിലെ സാമൂഹിക പ്രവർത്തകയും, കൊവിഡ് മുന്നണി പോരാളിയായ കോഴിക്കോട് മുഴിക്കൽ സ്വദേശിനി കല്ലുമുരിക്കൽ താഹിറ വഴി വീട്ടിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 3.10 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താഹിറയും ദർത്താവ് ഫസൽ റഹ്‌മാനും ഉച്ചക്ക് 12.45 ഓടെ കന്യാകുമാരിയിലെ രാജ്കുമാറിന്റെ വീട്ടിലെത്തി ചിതാഭസ്മം മകന് കൈമാറി. വീടിനോട് ചേർന്ന് രാജ്കുമാറിന്റെ ഭാര്യയെ അടക്കം ചെയ്തതിന്റെ സമീപത്ത് തന്നെ രാജ്കുമാറിന്റെ ചിതാഭസ്മവും അടക്കം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് യു.എ.ഇ.യിൽ നിന്നും ചിതാഭസ്മം കൊണ്ടുവരുന്നതിനായി സർക്കാരിൽ നിന്ന് അനുവാദം കിട്ടിയത്. 2020 മെയ് 13 നാണ് തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജ്കുമാർ തങ്കപ്പൻ ദുബായിലെ അജ്മാനിൽ വെച്ചു കോവിഡ് ബാധിച്ചു മരണപ്പെടുന്നത്.

അൽ ഐനിലായിരുന്നു രാജ് കുമാറിന്റെ ശരീരം ദഹിപ്പിച്ചത്. നാട്ടിൽ നിന്ന് രേഖകൾ എത്തിച്ചാണ് ചിതാഭസ്മം കൈപ്പറ്റിയത്. തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ മൂലം നേരിട്ട് എത്തിക്കുവാൻ ശ്രമിച്ചങ്കിലും അത് നടക്കാതെ വന്ന വിവരം മാധ്യമങ്ങൾ വഴി അറിഞ്ഞാണ് സാഹിറ സിജോയെ സമീപിക്കുന്നത്. സിജോ മാവേലിക്കര, പള്ളിക്കലിൽ പ്രവർത്തിക്കുന്ന കൃസ്ത്യൻ മിഷ്യൻ സർവ്വീസ്(സി.എം.എസ്) എന്ന സ്ഥാപനത്തിൽ 8 മുതൽ ഡിപ്ലോമ വരെ പഠിച്ചിരുന്നു. രാജ്കുമാർ തമിഴ്‌നാട് കന്യാകുമാരിയിലെ സി. എം. എസി.ൽ 1970-ൽ പഠിച്ചിരുന്നു. ഒരേ സഭയുടെ സ്ഥാപനത്തിൽ പഠിച്ചതുകൊണ്ടാണ് ആ സ്ഥാപനത്തിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് രാജ്കുമാർ മരിച്ച വിവരം സിജോ അറിയുന്നത്.
കൊവിഡ് എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിയിരുന്ന സമയത്താണ് രാജ്കുമാർ മരിക്കുന്നത്. എങ്ങിനെയെങ്കിലും തങ്ങളുടെ പിതാവിന്റെ ചിതാഭസ്മം നാട്ടിൽ എത്തിച്ചു തരണമെന്ന് സിജോ യോട് രാജ് കുമാറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ചിതാഭസ്മം ഏറ്റുവാങ്ങുമ്പോൾ ചെയ്യേണ്ട ശുശ്രുഷകൾ എല്ലാം മകന്റെ സ്ഥാനത്ത് നിന്ന് സിജോപോൾ ചെയ്തിട്ടാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. 6 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സിജോ പോളിന് വ്യക്തിപരമായ പല കാരണങ്ങളാൽ രാജ്കുമാറിന്റെ ചിതാഭസ്മം നേരിട്ട് നാട്ടിൽ എത്തിക്കുവാൻ പറ്റാതെ വന്ന വിവരം അറിഞ്ഞ കോഴിക്കോട് സ്വദേശിനി താഹിറ, സിജോയുടെ ആഗ്രഹം നിറവേറ്റുവാൻ തയ്യാറാകുകയായിരുന്നു. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിനിയായ ജാൻസിയാണ് സിജോയുടെ ഭാര്യ. ഏക മകൾ അഡോർണ സിജോ. പത്രോസ്, ആലീസ് ദമ്പതികളുടെ മകനാണ് സിജോ പോൾ. സിജോ യും കുടുംബവും പന്ത്രണ്ട് വർഷമായി പെരുവയിലാണ് താമസം.

spot_img

Related Articles

Latest news