ജിദ്ദ: റമദാന് മാസത്തില്‍ വൈവിധ്യമാര്‍ന്ന ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്. റീട്ടെയില്‍ പ്രമോഷനുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന വിവിധ പദ്ധതികളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റമദാന് കിറ്റ് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് ഗാര്‍ഹിക ഭക്ഷ്യ ഉല്പന്നങ്ങള് അടങ്ങുന്ന റദാന് കിറ്റ്, ഇഫ്താറിനും അത്താഴത്തിനുമുള്ള പ്രത്യേക കാര്‍ഡ്, സമ്മാന കൂപ്പണുകള്‍, വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ ഇഫ്താര്‍ ബോക്സ് തുടങ്ങിയവയാണ് പ്രധാനമായും റമദാന് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘ആരോഗ്യമാണ് സമ്പത്ത്’ എന്ന ശീര്‍ഷകത്തില്‍ സന്നദ്ധ സംഘടനയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പയിന്, റമദാന് മാസത്തെ വരവേറ്റ് നടത്തുന്ന റമദാന് ക്യാമ്പയിന് എന്നിവ ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ റീട്ടെയില്‍ പ്രമോഷനുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഷോപ്പിങ് അന്തരീക്ഷവും ഉപഭോക്താവിനെ ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
മുന്‍കൂട്ടി പാക്ക് ചെയ്ത റമദാന് കിറ്റിന് 99 റിയാലും ചാരിറ്റി പ്രവര്‍ത്തനം ലക്ഷ്യംവെച്ച് സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് ഒരുക്കിയ കിറ്റിന് 15 റിയാലുമാണ് വിലയെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സൗദി ഫുഡ് ബാങ്ക് റിയാദ് റീജനല്‍ മാനേജര്‍ അബ്ദുറഹ്മാന് അല്‍ ഹുസൈമിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ ബഷര്‍ അല്‍ ബിഷ്റും ഇതുസംബന്ധമായ കരാറില്‍ ഒപ്പിട്ടു.
പലചരക്ക് സാധനങ്ങളുടെ ഷോപ്പിങ് അടക്കം ഉപഭോക്താവിന് എല്ലാം എളുപ്പവും സൗകര്യപ്രദവുമാക്കാനുള്ള സംവിധാനങ്ങളാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുക വഴി ലുലു ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.
ലുലു ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിലൂടെയും വൈവിധ്യമാര്‍ന്ന ഓഫറുകള്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങള്‍ https://www.luluhypermarket.com/en-sa/pages/instore-promotions എന്ന ലുലു ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.