സന്ധ്യ മയങ്ങുന്നതോടെ ചുവന്ന് തുടുത്ത ചന്ദ്രനായിരിക്കും ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി വരുന്ന അപൂര്‍വ്വ പ്രതിഭാസം മൂലമാണ് നവംബര്‍ എട്ടിന് രക്തവര്‍ണത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുക.
ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍ക്ക് നേരെ വരുന്ന പൂര്‍ണചന്ദ്ര ഗ്രഹണ വേളയില്‍ സൂര്യനെ ഭൂമി മറയ്ക്കുന്നത് മൂലമുണ്ടാകുന്ന നിഴല്‍ പതിക്കുന്ന ഭാഗത്തായിരിക്കും ചന്ദ്രന്‍ ഉണ്ടാവുക. ഇതാണ് ചന്ദ്രന് ചുവന്ന നിറം ലഭിക്കാന്‍ കാരണമാകുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ മേഘങ്ങളുടെയും പൊടിപടലങ്ങളുടെയും സാന്നിദ്ധ്യത്തിലെ വര്‍ധന അനുസരിച്ച് ചന്ദ്രനിലെ ചുവപ്പ് നിറവും കൂടുതലായി ദൃശ്യമാകും. സൂര്യനില്‍ നിന്നും കടന്ന് വരുന്ന പ്രകാശകിരണങ്ങള്‍ തന്നെയാണ് ചന്ദ്രന് ഈ നിറം മാറ്റം നല്‍കുന്നത്. ചുവന്ന നിറത്തിന് തരംഗ ദൈര്‍ഘ്യം കൂടുതലായതാണ് പ്രതിഭാസത്തിന് പിന്നിലെ കാരണം. ഇനി ഇത്തരത്തിലൊരു പൂര്‍ണ ചന്ദ്രഗ്രഹണത്തിന് 20205 മാര്‍ച്ച് മാസത്തിലായിരിക്കും സാക്ഷിയാകാനാവുക