കലാകാരൻമാർക്ക് സമാശ്വാസ പദ്ധതി

കോവിഡ് കാലത്ത് ഉപജീവനം നഷ്ടപ്പെട്ട കലാകാരന്മാർക്കും കലാ പ്രകടനത്തിന് പശ്ചാത്തല ഒരുക്കുന്ന വർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 1000 രൂപ ധനസഹായം നൽകുന്നു.
അഞ്ചു വർഷമായി കലാ മേഖലയിൽ പ്രവർത്തിക്കുന്ന വർക്കാണ് ആനുകൂല്യം. ആദ്യഘട്ടത്തിൽ സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെട്ട വർക്കും അപേക്ഷിക്കാം. കോവിഡ് ധനസഹായം ലഭിച്ചിട്ടുള്ളവർ അർഹരല്ല.
പെൻഷനോ ആനുകൂല്യങ്ങളോ ലഭിക്കാത്തവർ, സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡുകൾ കോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്ന് പ്രതിമാസ പ്രതിഫലമോ, ധനസഹായമോ, ശമ്പളമോ, പെൻഷനോ കൈ പറ്റാത്തവർ, കലാകാര ക്ഷേമനിധിയിൽ അംഗത്വം അല്ലാത്തവർ എന്നിവർക്കാണ് സഹായം.
ജനുവരി 20 -വരെ അപേക്ഷ സ്വീകരിക്കും
രേഖകൾ
 1 കലാരംഗത്ത് അഞ്ചുവർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും കല ഉപജീവന മാർഗ്ഗമാണെന്നുമുള്ള സാക്ഷ്യപത്രം( തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രതിനിധി/ സെക്രട്ടറി/ ഗസറ്റഡ് ഓഫീസർ/ അഥവാ എം.പി അല്ലെങ്കിൽ എം.എൽ.എ സാക്ഷ്യപ്പെടുത്തിയത്)
 2 ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്( അക്കൗണ്ട് നമ്പർ, ഐ എഫ് എസ് കോഡ്, ബ്രാഞ്ച്)
അപേക്ഷകരുടെ പ്രവർത്തി പരിചയം തെളിക്കുന്ന സാക്ഷ്യപത്രം അവരുടെ വാർഡ് മെമ്പർ / കൗൺസിലർ സാക്ഷ്യപെടുത്തിയാൽ മതി.
സീൽ ഇല്ലെങ്കിൽ പോലും മെമ്പർമാരുടെ ലെറ്റർ ഹെഡിൽ എഴുതി വാങ്ങാവുന്നതാണ്.
spot_img

Related Articles

Latest news