ഇ അഹമ്മദ് അനുസ്മരണം

റിയാദ് : ഇന്ത്യയുടെ ആദർശം മുറുകെ പിടിച്ചു രാജ്യത്തിന്റെ വികസനവും മതേതരത്വവും സംരക്ഷണവും കണ്ണു പോലെ സൂക്ഷിച്ച ദേശീയ നേതാവായിരുന്നു മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇ. അഹമ്മദ് സാഹിബെന്നു റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അഹമ്മദ് സാഹിബ്‌ അനുസ്മരണ യോഗത്തിൽ കെഎംസിസി ലീഗൽ റൈറ്സ് ജനറൽ കൺവീനർ വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ അഭിപ്രായപ്പെട്ടു.ഗൾഫു രാജ്യങ്ങൾക്ക് പുറമെ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം മികച്ച നിലയിലെത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രവാസികളുടെ വിവിധ പ്രയാസങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹാരം കാണുന്നതിന്നും അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഇന്ത്യൻ പാർലമെന്റിൽ പിന്നോക്ക വിഭാഗങ്ങൾക് വേണ്ടി ശബ്ദിച്ച അഹമദ് സാഹിബ്‌ കർമ്മ മണ്ഡലത്തിൽ തന്നെ ജീവിതം പൊലിഞ്ഞപ്പോൾ മുസ്ലിം ലീഗിന് വലിയ നഷ്ടം സംഭവിച്ചുവെന്നും അനുസ്മരണ യോഗം വിലയിരുത്തി.

യോഗം കെഎംസിസി സൗദി നാഷണൽ ആക്റ്റിംഗ് പ്രസിഡന്റ്‌ അഷ്‌റഫ്‌ വേങ്ങാട് ഉദ്ഘടനം ചെയ്തു. കെഎംസിസി യുടെയും പ്രവാസികളുടെയും നെഞ്ചോട് ചേർത്ത് വെച്ച നേതാവായിരുന്നു അഹമ്മദ് സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി. പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി നേതാക്കൾക്ക് ഏത് പാതിരാവിലും വിളിച്ചാൽ ഉത്തരം നൽകിയും നിതാകാത്തു കാലത് ഒത്തിരി പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുവാൻ സൗദി സർക്കാരുമായി നേരിട്ടു ഇടപെടൽ നടത്തിയ അഹമ്മദ് സാഹിബിന്റെ ധീരമായ നടപടികൾ രാഷ്രീയത്തിനു അതീതമായി പ്രവാസികൾ സ്മരിക്കുമെന്ന് സി. പി. മുസ്തഫ ചൂണ്ടിക്കാട്ടി.

കെഎംസിസി സെന്ററിൽ കമ്മിറ്റി സെക്രട്ടറി ജലീൽ തിരൂർ സ്വാഗതം പറഞ്ഞു. സിദീഖ് കോങ്ങാട്, അബ്ദുറഹ്മാൻ ഫറോക്ക്, റസാഖ് വളക്കൈ, ഷഫീഖ് കൂടാളി തുടങ്ങിയവർ പ്രസംഗിച്ചു. സഫീർ തിരൂർ നന്ദി പറഞ്ഞു.

spot_img

Related Articles

Latest news