കാൽ നൂറ്റാണ്ട് നീണ്ട ദുരിത പർവ്വത്തിന് വിട : ഇനി ജീവിതത്തിൽ പുതിയ വിസിലടി

പ​യ്യ​ന്നൂ​ര്‍: 25 വ​ര്‍ഷം ​മുമ്പ് ക​ളി​ക്കു​ന്ന​തി​നി​ടെ അ​റി​യാ​തെ വി​ഴു​ങ്ങി​യ വി​സി​ല്‍ നാ​ല്‍​പ​താ​മ​ത്തെ വ​യ​സ്സി​ല്‍ യു​വ​തി​​യു​ടെ ശ്വാ​സ​നാ​ളി​യി​ല്‍​നി​ന്ന്​ പു​റ​ത്തെ​ടു​ത്തു. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ബ്രോ​ങ്കോ​സ്കോ​പ്പി ന​ട​ത്തി​യാ​ണ്‌ വി​സി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്‌. പ​തി​ന​ഞ്ചാ​മ​ത്തെ വ​യ​സ്സി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ‘വി​ഴു​ങ്ങി​യ’ വി​സി​ല്‍ ശ്വാ​സ​നാ​ള​ത്തി​ല്‍ ഇ​ത്ര​യും​കാ​ലം കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഞെ​ട്ട​ലോ​ടെ​യാ​ണ് മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ ​നാ​ല്‍​പ​തു​കാ​രി തി​രി​ച്ച​റി​ഞ്ഞ​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി വി​ട്ടു​മാ​റാ​ത്ത ചു​മ​യു​മാ​യി, ത​ളി​പ്പ​റമ്പി​ലെ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്​​ധ​ന്‍ ഡോ.​ജാ​ഫ​റിന്റെ ക്ലി​നി​ക്കി​ല്‍​ നി​ന്ന്​ റ​ഫ​ര്‍ ചെ​യ്യ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ​ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​യ രോ​ഗി​ക്ക് സി.​ടി സ്കാ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്വാ​സ​നാ​ളി​യി​ല്‍ അ​ന്യ​വ​സ്തു കു​ടു​ങ്ങി​ട്ടു​ണ്ടെ​ന്ന്​ സം​ശ​യ​മു​ദി​ച്ച​ത്. ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്​​ധ​ന്‍ ഡോ. ​രാ​ജീ​വ് റാ​മിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രു​മ​ട​ങ്ങി​യ സം​ഘം ശ്വാ​സ​നാ​ള​ത്തി​ല്‍ ട്യൂ​ബ് ക​ട​ത്തി ബ്രോ​ങ്കോ​സ്കോ​പ്പി​ക്ക് വി​ധേ​യ​യാ​ക്കി.

ഏ​വ​രേ​യും വി​സ്മ​യി​പ്പി​ച്ച്‌​ സ്കോ​പ്പി വ​ഴി പു​റ​ത്തെ​ത്തി​യ​ത് ചെ​റി​യ വി​സി​ല്‍. രോ​ഗി​യോ​ട് തി​ര​ക്കി​യ​പ്പോ​ഴാ​ണ് പ​തി​ന​ഞ്ചാം വ​യ​സ്സി​ലെ സം​ഭ​വം ഓ​ര്‍​ത്തെ​ടു​ത്ത​ത്. അ​റി​യാ​തെ അ​ക​ത്തു​പോ​യ വി​സി​ല്‍ കാ​ല്‍​നൂ​റ്റാ​ണ്ട് ശ​രീ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്ന​റി​ഞ്ഞ​തും ചൊ​വ്വാ​ഴ്ച മാ​ത്രം.ആ​സ്​​ത്​​മ​യെ​ന്നു ക​രു​തി ഇ​ത്ര​യും​കാ​ലം ചി​കി​ത്സി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. വി​സി​ല്‍ പു​റ​ത്തു​വ​ന്ന​തോ​ടെ വി​ട്ടു​മാ​റാ​ത്ത ചു​മ​യും അ​നു​ബ​ന്ധ വി​ഷ​മ​ങ്ങ​ളു​മെ​ല്ലാം മാ​റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് യു​വ​തി. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ള്‍​മ​ണോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്സു​മാ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞ്​ പു​തു​ജീ​വി​ത​ത്തിന്റെ വി​സി​ല​ടി​ക്ക് കാ​തോ​ര്‍​ത്ത് മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​നി ആ​ശു​പ​ത്രി​യു​ടെ പ​ടി​യി​റ​ങ്ങി.

spot_img

Related Articles

Latest news