റിപ്പബ്ലിക് ദിനം പൊടിപൊടിക്കാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍. ഇത്തവണ ഉല്‍പ്പന്നങ്ങള്‍ക്ക് വമ്ബിച്ച വിലക്കിഴിവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമായ ശ്രേണി തന്നെ ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി 15 മുതല്‍ ജനുവരി 20 വരെയാണ് റിപ്പബ്ലിക് ഡേ വില്‍പ്പന നടക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 14- ന് അര്‍ദ്ധരാത്രി തന്നെ ഓഫര്‍ വില്‍പ്പനയിലേക്ക് പ്രവേശനം ലഭിച്ചിരുന്നു.
ഇത്തവണ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40 ശതമാനം വരെയും, സ്മാര്‍ട്ട് ടിവികള്‍ക്ക് 70 ശതമാനം വരെയും, സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 75 ശതമാനം വരെയുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി അവശ്യസാധനങ്ങള്‍, വലിയ വീട്ടുപകരണങ്ങള്‍, ദൈനംദിന അവശ്യസാധനങ്ങള്‍ എന്നിവയ്ക്കും വമ്ബിച്ച വിലക്കിഴിവാണ് നല്‍കുന്നത്.
ബജാജ് ഫിന്‍സര്‍വ് ഇഎംഐ കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍, ഡെബിറ്റ് ആന്‍ഡ് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഇളവുകള്‍ നേടാന്‍ സാധിക്കുന്നതാണ്. വിവിധ ബാങ്ക് ഓഫറുകള്‍ക്കൊപ്പം 16,000 രൂപ വരെ എക്സ്ചേഞ്ച് ഇളവുകളും ലഭിക്കും.