അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍റി കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച്‌ ഗവേഷകര്‍ ; ഫലപ്രദമെന്ന് പഠനം‌

ര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍റി കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച്‌ ഗവേഷകര്‍.

ജീവനുള്ള അര്‍ബുദകോശങ്ങളില്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്സിന്‍ വികസിപ്പിച്ചത്. അര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നതാണ് ഈ വാക്സിന്‍.

അമേരിക്കയിലെ ബോസ്റ്റണിലുള്ള ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സെന്‍റര്‍ ഫോര്‍ സ്റ്റെം സെല്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷണല്‍ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഗവേഷണം നടന്നത്. തലച്ചോറിലെ അര്‍ബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വാക്സിന് സാധിച്ചതായി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി.

സാധാരണ വാക്സിനുകള്‍ നിര്‍വീര്യമായ അര്‍ബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നതെങ്കില്‍ ഈ വാക്സിന്‍ വികസിപ്പിക്കാന്‍ ജീവനുള്ള അര്‍ബുദ കോശങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് തലച്ചോറിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ വാക്സീനെ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സിആര്‍ഐഎസ്പിആര്‍-Cas9 എന്ന ജനിതക എഡിറ്റിങ് ടൂള്‍ ഉപയോഗിച്ചാണ് അര്‍ബുദ കോശങ്ങളെ ഗവേഷകര്‍ ആന്റി കാന്‍സര്‍ ഏജന്‍റാക്കി മാറ്റിയത്. തലച്ചോറിലെ അര്‍ബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പല അര്‍ബുദങ്ങള്‍ക്കും ഇത് ഫലപ്രദമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news