പുതുക്കിയ ബസ്, ഓട്ടോ ചാര്‍ജ് ഇന്ന് മുതല്‍

സംസ്ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് ഇന്ന് മുതല്‍ 200 രൂപയാണ്. 1500 സിസിക്ക് മുകളില്‍ ടാക്‌സി ചാര്‍ജ് 225 രൂപയാകും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കിയിട്ടുമുണ്ട്.

വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കുകളും കൂടും.

ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം രണ്ട് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എസി എന്നിവയുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

 

Mediawings:

spot_img

Related Articles

Latest news