സമ്മേളന പ്രചാരണ സംഗമങ്ങൾക്ക് തുടക്കം.

റിയാദ്: ഇസ്‌ലാം ധാർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാംപയിൻ സമാപനവും അഹ്‌ലൻ റമദാൻ സംഗമവും മാർച്ച് പതിനേഴ് വെള്ളിയാഴ്ച്ച റിയാദിൽ നടക്കും. കേരളത്തിൽ നിന്നും സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള പ്രമുഖ പണ്ഡിതർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദിലും മധ്യപ്രവിശ്യയിലും ബഹുമുഖ പദ്ധതികൾ നടപ്പാക്കും.

സമ്മേളനത്തിൻറെ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി. ഓൾഡ് സനയ്യ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് ഉദ്ഘാടനം ചെയ്‌തു. പബ്ലിസിറ്റി കൺവീനർ അനീസ് എടവണ്ണ, റജിസ്ട്രേഷൻ കൺവീനർ തൻസീം കാളികാവ്, ഫിനാൻസ് കൺവീനർ അഷ്‌റഫ് തേനാരി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ആഷിക് ബിൻ അഷ്‌റഫ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അബ്ദുറഊഫ് സ്വലാഹി, റിയാസ് ചൂരിയോട്, മുജീബ് പൂക്കോട്ടൂർ സംസാരിച്ചു.ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് ഷാജഹാൻ പടന്ന അധ്യക്ഷതവഹിച്ച സംഗമത്തിൽ സെക്രട്ടറി അർഷദ് ആലപ്പുഴ സ്വാഗതവും ഷാനവാസ് കൊല്ലം നന്ദിയും പറഞ്ഞു.

 സുലൈ ഏറിയ സംഗമം ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി ഉദ്ഘാടനം ചെയ്‌തു. ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് ഉബൈദ് തച്ചമ്പാറ അധ്യക്ഷനായിരുന്നു. ആഷിക് ബിൻ അഷ്‌റഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പബ്ലിസിറ്റി കൺവീനർ അനീസ് എടവണ്ണ, റജിസ്ട്രേഷൻ കൺവീനർ തൻസീം കാളികാവ്, ഫിനാൻസ് കൺവീനർ ആരിഫ് മോങ്ങം, നബീൽ പയ്യോളി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി ആരിഫ് കക്കാട്, യാസർ അറഫാത്ത്, റിയാസ് ചൂരിയോട് തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news